ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി...

ചേച്ചിയുടെ ഭര്‍ത്താവിന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനാറുകാരി ഒന്നര വര്‍ഷത്തിന് ശേഷം ജീവനൊടുക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടി എട്ട് മാസം മുന്‍പ് പ്രസവിച്ചിരുന്നു. നിരന്തരമായ ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി പുറത്ത് പറയാന്‍ ഭയന്നിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ വിവരം പുറത്തറിഞ്ഞു. എട്ട് മാസം മുന്‍പ് പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇതിന് ശേഷം മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ചേച്ചിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ മധുര സെന്‍ട്രല്‍ ജയിലിലാണ്. സംഭവത്തിന്റെ ആഘാതത്തില്‍ മാനസികമായും ശാരീകമായും തകര്‍ന്ന പെണ്‍കുട്ടി മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























