അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍. പൂഞ്ച് ജില്ലയിലെ മേന്ധാര്‍ മേഖലയിലാണ് പാക് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. റുഖിയ ബീ എന്ന 45വയസുകാരിയാണ് കൊല്ലപ്പെട്ടത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്‌സൈന്യം ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യം വര്‍ഷിച്ച ഷെല്ല് ഇവരുടെ വീട്ടിലേക്ക് വന്ന് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























