കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; മൂന്നു പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് സൈനിക വക്താവ് അറിയിച്ചു.
സെയിന്‍പോര മേഖലയിലെ അവനീര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ആണ് രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.
പരുക്കേറ്റവരെ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























