ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ പിതോറാഗഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരടങ്ങുന്ന കുടുംബം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഹിമാചലല്‍ പ്രദേശിലെ മാണ്ടിയിലുണ്ടയ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. ശക്തമായ മഴ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























