ഡല്‍ഹിയിലെ കിരാരിയില്‍ വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു

ഡല്‍ഹിയിലെ കിരാരിയില്‍ വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു. ലൂവ് കുമാര്‍ സോണി എന്ന ഇരുപത്തിയേഴുകാരനാണ് മരിച്ചത്. പിതാവിനൊപ്പം ജുവലറി നടത്തുന്ന ലൂവ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്‌പോഴാണ് പരസ്യ ബോര്‍ഡില്‍നിന്ന് വൈദ്യുതാഘാതമേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഡിഡിഎല്‍) വലിച്ചിരുന്ന കന്പിയില്‍നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് ലൂവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ദേശീയതലത്തില്‍ നിരവധി ബോഡി ബില്‍ഡിംഗ്ചാംന്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ലൂവ്.
https://www.facebook.com/Malayalivartha

























