ഭാര്യയെയും കുട്ടികളെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വന്ന കാര്‍ തീ പിടിച്ച് യുവാവ് മരിച്ചു. തീ പിടിച്ച കാറില്‍ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടയിലാണ് യുവാവ് മരിച്ചത്. സീറ്റ് ബെല്‍റ്റ് ഊരാന്‍ പറ്റാത്തതിനാലാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ മധുരക്കരയിലുള്ള ടോള്‍ ഗേറ്റിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഭരണ വ്യാപാരി ദിലീപ് കുമാറാണ് കാറിനുള്ളില്‍ വെന്ത് മരിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു ഇയാള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. തീപടരുന്നത് കണ്ട് ദിലീപ്കുമാര്‍ കാര്‍ നിര്‍ത്തി ഭാര്യയേയും രണ്ട് കുട്ടികളേയും പുറത്തേക്ക് തള്ളിയിട്ടെങ്കിലും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എഞ്ചിന്‍ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























