ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം നാലാം നിലയില്‍ നിന്നും തള്ളിയിട്ടു

ഇരുപതുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും സുഹൃത്ത് താഴേയ്ക്ക് തള്ളിയിട്ടു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് സുഹൃത്തായ യുവാവ് യുവതിയെ തള്ളിയിട്ടത്. ഓഗസ്റ്റ് 11ന് ഡല്‍ഹിയിലെ ബീഗംപൂരിലാണ് സംഭവം നടന്നത്. മറ്റ് സഹപ്രവര്‍ത്തകരോട് ബീഗംപൂരില്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷമാണ് യുവതിയെ കൂട്ടി ഇയാള്‍ പോയത്.
ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ ഡല്‍ഹിയിലെ ബിഎസ്എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പീഡിപ്പിച്ച സുഹൃത്ത് രോഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന രോഹിത് തന്ത്രപരമായി അവരെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സംഭവം.
എല്ലാവരേയും അച്ഛന്റെ കാറില്‍ കൊണ്ടിറക്കാമെന്ന് വാഗ്ദാനം ചെയ്ത രോഹിത് കാറെടുക്കാനെന്ന് പറഞ്ഞ് യുവതിയുമായി കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് തന്റെ അച്ഛന്റെ കാറ് പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടു വന്നത്. അര മണിക്കൂറിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും ആരോ വീഴുന്ന ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha

























