10 വയസ്സുകാരന്‍ ഭര്‍ത്താവും 18കാരി ഭാര്യയുമായ ഹരെദാര്‍ പിയ കി വിവാദ സീരിയലിന് വിലക്ക്

ഹരെദാര്‍ പിയ കി എന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.

18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലില്‍ കാണിച്ചത്.

എന്നാല്‍ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നും നടി വാദിച്ചിരുന്നു.

https://www.facebook.com/Malayalivartha

























