ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് എന്റെ അമ്മയെ നഗ്നയാക്കി, മലംതീറ്റിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ക്രൂരത വെളിപ്പെടുത്തി മകൻ

എന്റെ അമ്മയെ അവര്‍ കൊന്നു, മകന്‍ കരഞ്ഞു കൊണ്ട് പറയുന്നു. ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് വീട്ടമ്മയെ കൊന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തന്റെ അമ്മയെ അവര്‍ മലം തീറ്റിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കി നടത്തിച്ചു. കല്‍ക്കരി അമ്മയുടെ കയ്യില്‍ പിടിപ്പിക്കുകയും ചെയ്തു. ഒരിറ്റ് ദയവിനായി അമ്മ കിടന്നു നിലവിളിച്ചു. എന്നിട്ടും തന്റെ അമ്മയെ ആരും വിശ്വസിച്ചില്ല. അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത് കാണേണ്ടി വന്ന 15കാരന്റെ വാക്കുകളാണിത്.
രാഹുല്‍ എന്നാണ് മകന്റെ പേര്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ കേര്‍ക്കി ഗ്രാമത്തിലാണ് സംഭവം. വിധവയായ 40കാരിയാണ് ക്രൂരപീഡനങ്ങള്‍ക്ക് ഇരയായത്. എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയും അവളുടെ സുഹൃത്തും ഞങ്ങളുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. തങ്ങളുടെ ശരീരത്തില്‍ ആത്മാക്കള്‍ ആവേശിച്ചതായി അവര്‍ അവകാശപ്പെട്ടു. എന്നിട്ട് എന്റെ അമ്മ ദുര്‍മന്ത്രവാദിനിയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അവരില്‍ ഒരാള്‍ എന്റെ അമ്മയുടെ മുടി പിടിച്ചു വലിക്കുകയും മറ്റേ പെണ്‍കുട്ടി അമ്മയെ മര്‍ദിക്കാനും തുടങ്ങി.

അതോടെ നാട്ടുകാര്‍ വീടിനു മുമ്പില്‍ കൂട്ടംകൂടി. അവരില്‍ ചിലര്‍ സമീപത്തെ പാടത്തുനിന്ന് മനുഷ്യ വിസര്‍ജ്യം എടുത്തുകൊണ്ടു വരികയും അമ്മയെ കഴിപ്പിക്കുകയും ചെയ്തു. ഓവുചാലിലെ വെള്ളവും അവര്‍ അമ്മയെ കൊണ്ട് കുടിപ്പിച്ചു. അവര്‍ അമ്മയുടെ വസ്ത്രം വലിച്ചുകീറുകയും അമ്മയെ നഗ്‌നയാക്കി നടത്തുകയും ചെയ്തു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് പിറ്റേദിവസം അമ്മ മരിച്ചു. സംഭവത്തില്‍ ഓരോരുത്തരും 2500 രൂപ പിഴയടക്കണമെന്നായിരുന്നു ഖാപിന്റെ വിധി. അതുമാത്രം വിധിച്ച് നാട്ടുകാര്‍ എല്ലാം ഒതുക്കി തീര്‍ത്തെന്നും മകന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























