രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു. 6,622 ജീവനക്കാരെയാണ് ബാങ്ക് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുന്നത്. ഇതില്‍ കുറേ ജീവനക്കാര്‍ വിരമിക്കലിലൂടെ പുറത്ത് പോകുന്നവരാണ്. മറ്റുള്ളവരെ വി.ആര്‍.എസ് മുഖേന ഒഴിവാക്കാനാണ് എസ്.ബി.ഐയുടെ പദ്ധതി.
ഡിജിറ്റലൈസേഷന്റെ ഭാഗമായി 10,000 ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കാനും എസ്.ബി.ഐക്ക് പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha

























