ഗോരഖ്പൂര്‍ കൂട്ട മരണത്തിൽ അമിത്ഷായുടെ ന്യായീകരണം ; ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇതാദ്യ സംഭവമല്ലെന്ന് അമിത് ഷാ

ഗോരഖ്പൂര്‍ കൂട്ട മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ പോലൊരു ദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഇത് ആദ്യത്തേതല്ലെന്നും അമിത് ഷാ പറഞ്ഞു. രാജി ആവശ്യപ്പെടുക എന്നത് കോണ്‍ഗ്രസിന്‍റെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മാഷ്ഠമിക്ക് പതിവു പോലെ വിപുലമായ ആഘോഷങ്ങള്‍ നടത്താനുള്ള സര്‍ക്കാര് തീരുമാനത്തെയും അമിത് ഷാ ന്യായീകരിച്ചു.
ജന്മാഷ്ഠമി വ്യക്തി വിശ്വാസത്തിലധിഷ്ഠിതമായ ആഘോഷമാണ്. അത് ഒരു സർക്കാർ ആഘോഷമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ ജന്മാഷ്ഠമി ആഘോഷിക്കുന്നത് പോലെ തന്നെ ഉത്തര്‌പ്രദേശിലെ ജനതയും ജനമാഷ്ഠമി ആഘോഷിക്കും എന്ന് അമിത്ഷാ കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha

























