71-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം; ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി

ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി 71–ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിനു മുന്നോടിയായി രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍, സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന തര്‍ക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസംഗം. അതേസമയം, സര്‍ക്കാരിന്റെ പുതിയ ജനോപകാര പദ്ധതികളും മോദി പ്രഖ്യാപിച്ചേക്കും.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























