തീവ്രവാദ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച രണ്ടു സൈനികരടക്കം അഞ്ചു പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം

തീവ്രവാദ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച രണ്ടു സൈനികരടക്കം അഞ്ചു പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഗര്‍വാള്‍ റൈഫിളിലെ മേജര്‍ പ്രീതം സിങ്, സി.ആര്‍.പി.എഫിലെ സീനിയര്‍ ഓഫിസര്‍ ചേതന്‍കുമാര്‍ ചീത, ഘോരഗ റൈഫിള്‍സിലെ ഹവ്‌ലീന്ദര്‍ ഗുരുങ്, നാഗാ സേനയിലെ മേജര്‍ ഡേവിഡ് മണ്‍ലുണ്‍, ബി.എന്‍ കമാന്‍ഡന്റ് പ്രമോദ്കുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
രാജ്യത്തെ സൈനികര്‍ക്കു നല്‍കുന്ന രണ്ടാമത്തെ പ്രധാന സൈനിക ബഹുമതിയാണ് കീര്‍ത്തിചക്ര. ഹവ്‌ലീന്ദര്‍ ഗുരുങ്, മേജര്‍ ഡേവിഡ് മണ്‍ലുണ്‍, പ്രമോദ്കുമാര്‍ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. കീര്‍ത്തിചക്രക്ക് പുറമെ 17 ശൗര്യചക്രയും 85 സേനമെഡലും മൂന്ന് നൗസേന മെഡലും രണ്ടു വായുസേന മെഡലും ഉള്‍പ്പെടെ 112 അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.
ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഭീകരാക്രമണത്തിലാണ് ഹവ്‌ലീന്ദര്‍ ഗുരുവാങ് വീരമൃത്യു വരിക്കുന്നത്. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ ഡേവിഡ് മാന്‍ലുണ്‍ കൊല്ലപ്പെടുന്നത്.
https://www.facebook.com/Malayalivartha

























