എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍.എസ്.എസ് മേധാവിയെ വിലക്കി

സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ അധികൃതര്‍ വിലക്കി. ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്‌മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനായി തീരുമാനിച്ചിരുന്നത് മോഹന്‍ ഭഗവതിനെ ആയിരുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അദ്ധ്യാപകനും ഡിവൈ:എസ്.പി, തഹസില്‍ദാര്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ക്കുലര്‍ കൈമാറിയത്.
ജനപ്രതിനിധികള്‍ക്കോ അദ്ധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും മോഹന്‍ ഭഗവത് അത്തരത്തില്‍ ഒരാളല്ലെന്നും കളക്ടര്‍ സര്‍ക്കുലറില്‍ വ്യക്താക്കി. സര്‍ക്കുലറിന്റെ പകര്‍പ്പ് ആര്‍.എസ്.എസ് നേതൃത്വത്തിനും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























