കമൽ ഹാസനെതിരെ പരിഹാസശരവുമായി തമിഴ് നാട് റവന്യൂമന്ത്രി

കമൽഹാസന് മാനസിക രോഗമാണെന്ന പരിഹാസവുമായി തമിഴ്നാട് റവന്യൂമന്ത്രി ആർ.ബി. ഉദയകുമാർ. എടപ്പാടി കെ. പളനിസ്വാമി സർക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയർത്തുന്ന കമൽഹാസന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
സ്വാതന്ത്ര്യദിനസന്ദേശത്തിൽ കമൽ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. അഴിമതി നിറഞ്ഞ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്നും കമൽ ചോദിച്ചിരുന്നു. ഗോരഖ്പുർ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിയണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.
എന്തെക്കെയോ ജനങ്ങളോട് പറയണമെന്ന് കമൽ ആഗ്രഹിക്കുന്നു. പക്ഷേ എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. താരത്തിന് മാനസിക രോഗം കാണമെന്നാണ് കരുതുന്നതെന്നും കുമാർ പറഞ്ഞു.
ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത കമൽ ഡിഎംകെയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞാഴ്ച നടന്ന പരിപാടിയിൽ രജനീകാന്തിനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും ഒപ്പം വേദിയിലായിരുന്നു കമൽഹാസൻ ഇരുന്നത്.
https://www.facebook.com/Malayalivartha

























