ഡല്‍ഹി ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി

ഡല്‍ഹി ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. രാവിലെ 10.54-നാണ് ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും ഡോഗ് സ്‌ക്വാഡും കോടതിയില്‍ പരിശോധന നടത്തി. അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി സന്ദേശം വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























