ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂലിന് വന്‍വിജയം

പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഇതില്‍ രണ്ട് കോര്‍പറേഷനുകളിലെ എല്ലാ വാര്‍ഡും തൃണമൂല്‍ പിടിച്ചെടുത്തു. ഏഴിടത്തും സിപിഎം പരാജയപ്പെട്ടു. ചില വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ഇൌ മാസം 13നായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ പൻസ്കുറ, ഹാൽദിയ, ബീർഭുമിലെ നൽഹാട്ടി, സൗത്ത് ദിനാജ്പുറിലെ ബുനിയാദ്പുർ, ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരി തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും ദുർഗാപുർ, കൂപ്പർ ക്യാംപ് കോർപ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ മമതാബനാര്‍ജിക്ക് കരുത്തേകുന്നതാണ് തെരഞ്ഞടുപ്പ് ഫലം.
https://www.facebook.com/Malayalivartha

























