ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് വന്‍ വിജയം;പലയിടത്തും ഇടതിന് മൂന്നാം സ്ഥാനം മാത്രം

ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ഏഴിടത്തും അധികാരത്തിലേറിയ തൃണമൂല്‍ മൂന്നു കോര്‍പറേഷനുകളില്‍ സമ്പൂര്‍ണ വിജയം നേടി. ഇടതുപക്ഷ കോട്ടയായിരുന്ന ഹല്‍ദിയ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. 29 വാര്‍ഡുള്ള ഇവിടത്തെ പല സീറ്റുകളിലും ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.
കൂപേഴ്‌സ് ക്യാമ്പ് കോര്‍പറേഷനിലെ 12 വാര്‍ഡിലും ദുര്‍ഗാപൂര്‍ കോര്‍പറേഷനില്‍ 43 വാര്‍ഡുകളിലും മുഴുവന്‍ സീറ്റും തൃണമൂല്‍ പിടിച്ചു. നല്‍ഹാട്ടി കോര്‍പറേഷനിലെ 16 വാര്‍ഡുകളില്‍ 14 എണ്ണം തൃണമൂല്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയം വരിച്ചു.
ബുനിയാദ്പുരിലെ 14 വാര്‍ഡില്‍ 13-ഉം പന്‍സ്‌കുരയിലെ 18 വാര്‍ഡില്‍ 17-ഉം ധൂപ്ഗുരിയിലെ 16 വാര്‍ഡില്‍ 12-ഉം തൃണമൂല്‍ നേടി. ബുനിയാദ്പുരിലെ ശേഷിക്കുന്ന ഒരു സീറ്റിലും ധൂപ്ഗുരിയിലെ നാല് സീറ്റിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
https://www.facebook.com/Malayalivartha

























