ആഡംബര ജീവിതം ലഭിക്കുന്നതിന് വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലിയാടാക്കി!

അഞ്ചു ലക്ഷം രൂപ നല്‍കി പതിനാറുകാരിയെ 65-കാരനായ ഒമാന്‍ സ്വദേശി വിവാഹം കഴിച്ചു. നല്ല ജീവിതം ലഭിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഭര്‍തൃസഹോദരിയും ഭര്‍ത്താവും കൂടിയാണ് വിവാഹം കഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് ഉന്നിസയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയും ഇയാളോടൊപ്പം ഒമാനിലാണുള്ളത്. പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായാണ് മാതാവ് പൊലീസിനെ സമീപിച്ചത്. വിവാഹചിത്രങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവള്‍ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
മകളെ വിവാഹം കഴിച്ച ആളുമായി ഫോണില്‍ സംസാരിച്ചെന്നും എന്നാല്‍ വിവാഹവേളയില്‍ നല്‍കിയ അഞ്ച് ലക്ഷം തിരികെ നല്‍കിയാല്‍ മാത്രമേ പെണ്‍കുട്ടിയെ മടക്കി അയക്കൂവെന്നാണ് പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. തന്റെ അറിവില്ലാതെയാണ് മകളുടെ വിവാഹം നടത്തിയതെന്നും അമ്മ പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha
























