ഇന്‍ഫോസിസ് സി.ഇ.ഒ വിശാല്‍ സിക്ക രാജിവച്ചു

ഇന്‍ഫോസിസ് സി.ഇ.ഓയും മാനേജിംഗ് ഡയറക്ടറുമായിരുന്ന വിശാല്‍ സിക്ക രാജി വച്ചു. കമ്പനിയിലെ ചിലര്‍ തന്നെ ചിലര്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശാല്‍ നല്‍കുന്ന വിശദീകരണം. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹം തുടരും. ഇടക്കാല സി.ഇ.ഓയായി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു.ബി.പ്രവീണ്‍ റാവുവിനെ നിയമിച്ചതായും ഇന്‍ഫോസിസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























