ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് മുറിച്ചു

ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ജാനകി ദനക് എന്ന യുവതിയാണ് ആക്രമത്തിനിരയായത്. ജാനകി ദനകിന്റെ ഭര്‍ത്താവ് രാഘവേന്ദ്രയ്ക്ക് മര്‍ദ്ദനേമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര രാജ്പുത്, സഹാബ് സിംഗ് എന്നിവരാണ് വീട്ടില്‍ ജോലിക്കെത്തിയില്ലാ എന്നതിന്റെ പേരില്‍ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യഴാഴ്ച വനിതാ കമ്മിഷന്‍ നടത്തിയ ക്യാമ്പിലെത്തി യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം ഗൗരവമേറിയതാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും വനിതാ കമ്മിഷന്‍ അംഗം ലതാ വാഖഡെ പറഞ്ഞു.
സംഭവത്തെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാഗര്‍ പൊലീസ് സൂപ്രണ്ടിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























