ജീവനക്കാരിയെ അപമാനിക്കാന്‍ സെക്യൂരിറ്റി മാനേജരുടെ ശ്രമം!

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരിയെ അപമാനിക്കാന്‍ സെക്യൂരിറ്റി മാനേജരുടെ ശ്രമം. യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയും വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
തന്റെ ജന്മദിനമായ ജൂലൈ 29-നായിരുന്നു സംഭവമെന്ന് 33 വയസുകാരി പറഞ്ഞു. സെക്യൂരിറ്റി മാനേജര്‍ പവന്‍ ദാഹിയ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെ ഇരുന്ന തന്റെ കൈയ്യില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. സംഭവസമയം മറ്റൊരു ഹോട്ടല്‍ ജീവനക്കാരനും മുറിയില്‍ ഉണ്ടായിരുന്നു.
പവന്‍ ദാഹിയയ്‌ക്കെതിരെ എച്ച്.ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ല. പകരം തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. ഇതേത്തുടര്‍ന്നു ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























