തന്നെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക...

ഭാര്യയെ അവഗണിച്ച് മൊബൈലിലും ടിവിയിലും കണ്ണും നട്ട് ഇരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ധാരളമുണ്ട്. ചില ഭര്‍ത്താകന്മാര്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന ഉടന്‍ തന്നെ മൊബൈലും കയ്യില്‍ പിടിച്ചിരിപ്പാണ്. അന്ന് നടന്ന വിശേഷങ്ങള്‍ വാട്‌സ് ആപ്പ് സുഹൃത്തുക്കള്‍ക്കും ഫെയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ക്കും മെസ്സേജയയ്ക്കാന്‍. എന്നാല്‍ ഭാര്യയോടോ മക്കളോടോ വിശേഷങ്ങള്‍ ചോദിക്കാനോ പറയാനോ ഇവര്‍ക്ക് സമയം തീരെയില്ല.
എന്നാല്‍ മുംബൈയില്‍ നടന്ന സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഭാര്യ പറയുന്നത് കേള്‍ക്കാതെ തന്നെ അവഗണിച്ച് ടി.വിയില്‍ തന്നെ നോക്കിയിരുന്ന ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തി. ചെമ്പൂര്‍ മാഡ കോളനിയിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ സുരേഷിനാണ് ഭാര്യ ശാന്തിയുടെ കുത്തേറ്റത്. ചുമലില്‍ ആഴത്തില്‍ മുറിവുമായി ഭര്‍ത്താവ് ആശുപത്രിയിലാണ്.
വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഭര്‍ത്താവിനോട് പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചിട്ടും അവഗണിച്ചതാണ് പ്രകോപനത്തിന് കാരണം. ശാന്തിയുടെ ബഹളത്തിനൊടുവില്‍ സുരേഷ് ടിവി ഓഫ് ചെയ്‌തെങ്കിലും ശാന്തി അടുക്കളയില്‍ ചെന്ന് കറിക്കത്തിയെടുത്ത് രണ്ടു വട്ടം സുരേഷിന്റെ ചുമലില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിന്റെ മുറിവില്‍ തുന്നലിട്ടു. സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























