രാജ്യത്തെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍ശന നടപടികളുമായി ട്രായ്: ഫോണ്‍വിളി മുറിഞ്ഞാല്‍ അഞ്ച് ലക്ഷത്തില്‍ കുറയാത്ത പിഴ

രാജ്യത്തെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍ശന നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഫോണ്‍വിളി മുറിയലിനെതിരെ ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നാണ് ട്രായ് വ്യക്തമാക്കിയിരിക്കുന്നത്
ഫോണ്‍വിളി മുറിയല്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സേവന ദാതാക്കള്‍ക്കെതിരെ അഞ്ച് ലക്ഷത്തില്‍ കുറയാത്ത പിഴയായിരിക്കും ചുമത്തുക. ഫോണ്‍വിളി മുറിയലിന്റെ തോതനുസരിച്ചാവും പിഴ നിശ്ചയിക്കുക. ദീര്‍ഘകാലം ഫോണ്‍വിളി മുറിയില്‍ തുടര്‍ന്നാല്‍ പിഴശിക്ഷ ഇരട്ടിയാക്കും. നേരത്തെ,ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 50,000 രൂപ മാത്രമായിരുന്നു പിഴ.
അതേസമയം, ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍, സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്പനികളുടെ നിയന്ത്രണത്തില്‍ അല്ലെന്നും കാലാവസ്ഥ അടക്കമുള്ള ഘടകങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























