Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം

19 AUGUST 2017 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

തലപ്പത്തെ തമ്മിലടി കമ്പനിയെ തകര്‍ക്കുമോ ആശങ്കയോടെ ഐടി ലോകം. സിഇഒ വിശാല്‍ സിക്കയുടെ രാജിക്ക് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ആരോപണങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചെന്നും തന്റെ മക്കള്‍ക്കായി താന്‍ ഒരിക്കലും പണമോ പദവിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നാരായണ മൂര്‍ത്തിയുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവെച്ചത്. രാജിക്കത്തില്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സിക്കയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വേതനമടക്കമുളള കാര്യങ്ങളില്‍ മൂര്‍ത്തി അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞിരുന്നു. ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ പിന്തുണ ഉണ്ടായിട്ടും സിക്ക രാജിവെക്കാനുളള കാരണം മൂര്‍ത്തി എഴുതിയ കത്തായിരുന്നു. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പലതവണ പരസ്യമായി അതൃപ്തി രേഖപെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് സിക്ക രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസ് ബോര്‍ഡിലും നാരായണ മൂര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മൂര്‍ത്തി നുണപ്രചാരണം നടത്തുന്നുവെന്നായിരുന്നു ഇതില്‍ പ്രധാനം.
ഇന്നാണ് ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്ക രാജിവെച്ചത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ് നിലവില്‍ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയതിന് പിന്നാലെയാണ് സിക്കയുടെ രാജി. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.
സിക്ക ഇഫക്ടില്‍ ഇന്‍ഫോസിസ്
ഇന്‍ഫോസിസിന്റ തലപ്പത്തു നിന്ന് വിശാല്‍ സിക്ക രാജിവെച്ചൊഴിഞ്ഞതിന് പിന്നാലെ ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്. 13000 കോടി രൂപയുടെ ഓഹരികളാണ് ഇന്‍ഫോസിസ് തിരിച്ചു വാങ്ങുക. 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്‍ഫോസിസ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി വിപണിയില്‍ വന്‍ നഷ്ടം നേരിട്ടതിന് പിന്നാലയൊണ് ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നല്‍കിയാണ് ഓഹരികള്‍ തിരിച്ചെടുക്കുക. 1150 രൂപയാ്ണ് ബൈബാക്ക് നിരക്ക്. ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലാണ് തീരുമാനം. 11.30 കോടിയുടെ ഓഹരികളാണ് കമ്പനി തിരിച്ചെടുക്കുന്നത്.
വിശാല്‍ സിക്കയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഫി ഓഹരികളില്‍ പത്ത് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയിരുന്നു. ഓഹരിഉടമകള്‍ക്ക് 20000 കോടി രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംഭവിച്ചത്. കമ്പനി തലപ്പത്തെ അസ്വാരസ്യങ്ങള്‍ ഓഹരി വില ഇനിയും ഇടിയുന്നതിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് ബോര്‍ഡ് ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചത്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മുര്‍ത്തിയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് സിഇഒ, എംഡി സ്ഥാനങ്ങള്‍ വിശാല്‍ സിക്ക രാജിവെച്ചത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ് നിലവില്‍ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തിയതിന് പിന്നാലെയാണ് സിക്കയുടെ രാജി. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.
മുന്‍ നിര ഐടി കമ്പനികളായ ടിസിഎസും വിപ്രോയും അടുത്തിടെ ഓഹരികള്‍ തിരികെ വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് 16000 കോടിയുടെയും വിപ്രോ 11000 കോടി രൂപയുടെയും ഓഹരികളാണ് തിരികെ വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends