രാഷ്ട്രപതി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീര്‍ സന്ദര്‍ശിക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള, രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കാഷ്മീരിലെ അതിര്‍ത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്.
അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ലേയിലെത്തുന്ന രാംനാഥ് കോവിന്ദ് ഒരുദിവസം മുഴുവന്‍ അവിടെ ചെലവിടുമെന്നാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കരസേനാ മേധാവി ബിപിന്‍ റാവത്തും രാഷ്ട്രപതിയ്‌ക്കൊപ്പം ചേരും.
രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























