സിനിമാ തീയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സിനിമാ തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ജമ്മുകാശ്മീര്‍ സ്വദേശികളായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ ചെവല്ലിലാണ് മൂവരും പഠിക്കുന്നത്.
തീയേറ്റര്‍ മാനേജ്‌മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് ജമീല്‍ ഗുല്‍, ഒമര്‍ ഫയിസ് ലൂണി, മുദാസിര്‍ ഷാബിര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് മൂവരും മന്ത്രാ മാളിലെ സിനീപോളിസില്‍ ബരേലീ കി ബര്‍ഫി എന്ന സിനിമ കാണാനായി എത്തിയത്.
ചിത്രം തുടങ്ങുന്നതിന് മുമ്പ് ദേശീയം ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എല്ലാവരും എഴുന്നേറ്റെങ്കിലും യുവാക്കള്‍ അതിന് തയ്യാറായില്ല. ഇവര്‍ക്കെതിരെ ദേശീയ വികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുത്തതായി ഷംഷബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.വി. പദ്മജ അറിയിച്ചു.
https://www.facebook.com/Malayalivartha
























