സംസ്ഥാനത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലാണ് ദാരുണമായ സംഭവം

ഓക്‌സിജന്‍ കിട്ടാതെ ചത്തീസ്ഖഡിലും കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് കുഞ്ഞുങ്ങളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്റെ കുറവാണ് മരണ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുകയായിരുന്നു.സംസ്ഥാനത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലാണ് ദാരുണമായ മരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് രോഗികള്‍ ചികിത്സക്കെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























