ഒരു ജീവന് 50 രൂപയുടെ വിലപോലും ഇല്ലേ?

ഒരു കുഞ്ഞ് ജീവന് 50 രൂപയുടെ വിലപോലും ഇല്ലാത്ത കാലമായി മാറിയോ നമ്മുടെ നാട്? 50 രൂപ കുറഞ്ഞതിന്റെ പേരില്‍ സിടി സ്‌കാന്‍ നിഷേധിച്ച കുഞ്ഞ് മരിച്ചു. ഒരു വയസുകാരനായ ശ്യാം ആണ് മരിച്ചത്. 50 രൂപ പിന്നീട് നല്‍കാമെന്ന് പറഞ്ഞിട്ടും ലാബ് ജീവനക്കാരന്‍ മുഖവിലക്കെടുത്തില്ലെന്നാണ് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നത്.ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ആശുപത്രിയില്‍ സിടി സ്‌കാന്‍ എടുക്കുന്നതിന് 1350 രൂപയാണ് ഫീസ്. എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ സന്തോഷ് കുമാറിന്റെ കൈവശം 1300 രൂപയാണ് ഉണ്ടായിരുന്നത്. അതിനാല്‍ സ്‌കാനിങ് നടന്നില്ല. പിന്നീട് സന്തോഷ് കുമാര്‍ സുഹൃത്തിനെ വിളിച്ച് വരുത്തി 50 രൂപ വാങ്ങിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























