സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംബി രാജേഷിന്റെ പേരില്‍ വ്യാജപ്രചരണം; 'സംഘികള്‍ക്ക്' ചുട്ടമറുപടിയുമായി എംപി

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ പേരില്‍ വ്യാജപ്രചരണം. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുള്ള ജനതിരക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പിണറായി വിജയന്‍ ആര്‍എസ്എസ് ഫാസിസത്തിനെതിരെ ഭോപ്പാലില്‍ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എന്ന പേരില്‍ എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു എന്ന മട്ടില്‍ വ്യാജ പോസ്റ്റ് ഉണ്ടാക്കിയാണ് പ്രചാരണം.
ഇതുമായി ബന്ധപ്പെടുത്തി ട്രോളുകളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ എംബി രാജേഷ് മറുപടിയുമായി രംഗത്തെത്തി. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍ എന്ന് അദ്ദേഹം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























