ബ്രിട്ടനില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയില്‍ ദാവൂദ് ഇബ്രാഹിമും

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ മൂന്ന് വിലാസങ്ങള്‍ ബ്രിട്ടന്റെ പട്ടികയില്‍. ബ്രിട്ടനില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയിലാണ് ദാവൂദിന്റെ പാകിസ്താനിലെ കറാച്ചിയിലുള്ള മൂന്ന് വിലാസങ്ങളുള്ളത്. യുകെ ട്രഷറി വകുപ്പാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.
അതേസമയം, കറാച്ചിയില്‍ തന്നെയുള്ള മറ്റൊരു വിലാസവും ഇതുവരെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പുതിയ പട്ടികയില്‍നിന്ന് ഈ വിലാസം ഒഴിവാക്കിയിട്ടുണ്ട്. പല പേരുകളില്‍ അറിയപ്പെടുന്ന ദാവൂദിന്റെ 21 ഉപനാമങ്ങളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് അടുത്തുള്ള ഖേര്‍ എന്ന ഗ്രാമമാണ് ദാവൂദിന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിട്ടുള്ളത്. ദാവൂദ് ഇന്ത്യന്‍ പൗരനാണെന്നും പട്ടികയിലുണ്ട്. 2003 നവംബര്‍ ഏഴിനാണ് ഇയാളുടെ പേര് ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ വന്നതെന്ന വിവരവും നല്‍കിയിട്ടുണ്ട്.
260 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ ബോംബ് സ്‌ഫോടനങ്ങളിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് പാക്ക് സര്‍ക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവില്‍ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. അതേസമയം, ദാവൂദ് അവിടെ ഇല്ലെന്ന നിലപാടിലാണ് പാകിസ്താന്‍
https://www.facebook.com/Malayalivartha
























