രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുശിക്ഷ അനുഭവിച്ചിരുന്ന ഏഴ് പാക് പൗരന്‍മാരെ വിട്ടയച്ചു

രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുശിക്ഷ അനുഭവിച്ചിരുന്ന ഏഴ് പാക് പൗരന്‍മാരെ വിട്ടയച്ചു. ഇവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പാകിസ്ഥാന്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. അതുപോലെ പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. നേരത്തെ, ഇന്ത്യന്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
തുടര്‍ന്ന് പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയും കുല്‍ഭൂഷന്റെ വധശിക്ഷയ്ക്ക് തടയിടാനും സാധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























