ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു

തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. നാലു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























