അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന 200 രൂപാ നോട്ടുകള്‍ സെപ്തംബര്‍ മുതല്‍

അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന 200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ വിപണിയില്‍ എത്തും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതീവ രഹസ്യമായി ഇവയുടെ അച്ചടി ദ്രുതഗതിയില്‍ നടന്ന് വരികയാണ്. 50 കോടി നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് ഇറക്കുക.
റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുളള ബംഗാളിലെയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നത്. കള്ളനോട്ടുകളുടെ അച്ചടി തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക.
50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























