ആര്‍ ബി ഐ സ്ഥിരീകരിച്ചു; 200 രൂപ നോട്ടുകള്‍ അടുത്തയാഴ്ച എടിഎമ്മുകളില്‍

200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക സ്ഥിരീകരണം. പുതിയ നോട്ട് പുറത്തിറക്കുന്ന തീയതി ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അടുത്തയാഴ്ച തന്നെ 200 രൂപ നോട്ടുകള്‍ എടിഎം മെഷീനുകള്‍ ലഭ്യമാക്കുമെന്നാണ് സൂചന.
200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 200 രൂപ നോട്ടുകളുടെ ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നില്ല. പുതിയ 50 രൂപ നോട്ടുകളും ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























