ഭാര്യയെ ഉപേക്ഷിച്ച് പോയ മൂന്നുകുട്ടികളുടെ പിതാവും കാമുകിയും ആത്മഹത്യ ചെയ്തു

ഭാര്യയെ ഉപേക്ഷിച്ച് പോയ മൂന്നുകുട്ടികളുടെ പിതാവ് കാമുകിക്കൊപ്പം ആത്മഹത്യ ചെയ്തു. റായ്പുര്‍ സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ വര്‍ഷങ്ങളായി ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യാ പിതാവിനൊപ്പം കൃഷിപ്പണി ചെയ്ത് കുടുംബം നോക്കിയിരുന്നത്.
പക്ഷെ ഒപ്പം ജോലിക്കെത്തിയ സ്ത്രീയുമായി പ്രണയത്തിലായതോടെ ഭാര്യയുടെ വീട്ടുകാരുമായി പിണങ്ങി. കഴിഞ്ഞ മാസം ഭാര്യയുമായി തര്‍ക്കമുണ്ടായതോടെ മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് സന്തോഷ് വീടുവിട്ടിറങ്ങി. നാടുവിട്ട്‌പോയ സന്തോഷ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി കാമുകിക്കൊപ്പം താമസം തുടങ്ങുകയായിരുന്നു.
ഇതോടെ ഭാര്യാപിതാവ് സന്തോഷുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കാമുകിക്കൊപ്പം സന്തോഷ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























