ഇന്നാണ് ആ വരവ്; അതെ ജിയോ ഫോണ്‍ തന്നെ

മൊബൈല്‍ ഫോണ്‍ മേഖലയെ പിടിച്ചുലക്കാന്‍ എത്തുന്നു ജിയോ ഫോണ്‍. ഇന്നാണ് മുകേഷ് അംബാനി അവതരിപ്പിച്ച ജിയോ ഫോണ്‍ എത്തുന്ന ദിവസം. ഇന്ത്യയുടെ വിസ്മയമാവും എന്ന് അവകാശപ്പെടുന്ന ജിയോ ഫോണിന്റെ ബുക്കിംഗ് വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ ചില ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. കേരളത്തിലും നാളെ തന്നെ ബുക്കിംഗ് ആരംഭിക്കും.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 'സൗജന്യ' ഓഫറുമായാണ് അംബാനിയുടെ പ്രഖ്യാപനം. പുതിയ ഫീച്ചര്‍ ഫോണ്‍ വില 1500 രൂപയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ 1500 രൂപയും തിരിച്ചുനല്‍കുമെന്നാണ് അംബാനിയുടെ വാഗ്ദാനം. വിപ്ലവകരമായ ഫോണ്‍ തീര്‍ത്തും സൗജന്യമാണെന്ന് അംബാനി അവകാശപ്പെട്ടു. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനിയുടെ പ്രഖ്യാപനം.
ജിയോ ആപ്പുകള്‍ എല്ലാം ഈ ഫോണില്‍ ഉപയോഗിക്കാം. വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ഈ ഫോണിനു തിരിച്ചറിയാം.
ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്. മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം ഇതിലൂടെ സഫലമാകും.
കഴിഞ്ഞ അഞ്ചു മാസമായി കവറേജ്,യൂസേജ്, ഡാറ്റ സ്പീഡ് എന്നിവയില്‍ ജിയോയെ കവച്ചു വയ്ക്കാന്‍ ഒരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല. അടുത്ത് തന്നെ ഇന്ത്യയുടെ 99% ജനസംഖ്യയിലും ജിയോ വ്യാപിക്കും. 25 വര്‍ഷം ആയി 2ഏ നെറ്റ്വര്‍ക്കുകള്‍ ജിയോ ഇത് സാധിച്ചത് 3 വര്‍ഷം കൊണ്ടാണ്.
വോയ്‌സ് കോളുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 50 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഡാറ്റ നല്‍കും. ആഗസ്റ്റ് 15 ന് എല്ലാ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ ഫ്രീഡം ലഭിക്കും. അണ്‍ലിമിറ്റഡ് ഡാറ്റ സൌജന്യമായി ഉപയോഗിക്കാം. 153 രൂപയ്ക്കാണ് ഈ ഓഫര്‍ നല്‍കുക.എല്ലാ ജിയോ ധന്‍ ധനാ ധന്‍ പ്ലാനുകളും 153 രൂപയ്ക്ക് ഇതില്‍ കിട്ടും . ലൈവ് ടിവി ,മൂവീസ് 309 രൂപയ്ക്ക് ഏതു ടിവിയിലും കണക്റ്റ് ചെയ്ത് ജിയോ ഫോണ്‍ ടിവി കേബിള്‍. ജിയോ ഫോണ്‍ സ്‌ക്രീനില്‍ 34 മണികൂര്‍ വീഡിയോ ദിനവും കാണാം.
സാഷേ പ്ലാനുകള്‍ 24 രൂപയ്ക്ക് രണ്ടു ദിവസം, 54 രൂപയ്ക്ക് ഒരാഴ്ച എന്നിങ്ങനെ ലഭിക്കും. ഈ പാക്കേജുകളില്‍ ജിയോ ധന്‍ ധനാ ധന്‍ പ്ലാനിന്റെ എല്ലാ ഫീച്ചറുകളും ലഭിക്കും.
https://www.facebook.com/Malayalivartha

























