ഒരു മനുഷ്യന്‍പോലും തിരിഞ്ഞുനോക്കാതെ മനസാക്ഷി നോക്കികുത്തി ആയ അവസ്ഥ; യുവതി കാട്ടില്‍ ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗ്രാമവാസികള്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്ന യുവതി കാട്ടില്‍ പ്രസവിച്ചു. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം. ഇരട്ടകുട്ടികളെ പ്രസവിച്ച യുവതിയെ പിന്നീട് ആശാ വര്‍ക്കര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.
ഒഡിഷയിലെ ഡലപാട്ടിഗുഡയിലെ ട്രാക്ടര്‍ ഡ്രൈവറായ ട്രിലോചന്‍ പുജാരിയുടെ ഭാര്യ ഗോരിക്കാണ് ഈ ദുരനുഭവമുണ്ടായത്. അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിലാണ് പ്രസവവേദനയോടെ സഹായമഭ്യര്‍ഥിച്ച യുവതിയോട് സ്വന്തം നാട്ടുകാര്‍ മുഖം തിരിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായിക്കാന്‍ തയാറാകാതിരുന്നതോടെ പെരുവഴിയിലായി.

തുടര്‍ന്ന് സമീപത്തെ കാട്ടില്‍വച്ച് ഗോരിക്ക് പ്രസവിക്കേണ്ടിയും വന്നു. ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ഗോരിക്ക് ഭര്‍ത്താവാണ് പ്രാഥമിക പരിചരണം നല്‍കിയത്. പ്രസവ ശേഷം ഇതുവഴി കടന്നുവന്ന ചിലര്‍ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സെത്തി ഗോരിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.അമ്മയും കുഞ്ഞുങ്ങളും അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രണയവിവാഹം കഴിച്ചതിന് നാട്ടുകാര്‍ ഊരു വിലക്കിയതിനാലാണ് ഇരുവരും ഡലപാട്ടിഗുഡയിലെത്തിയത്.
https://www.facebook.com/Malayalivartha

























