സംസ്ഥാനത്ത് ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നു സ്മാര്‍ട്ട് ഫോണുകള്‍

സംസ്ഥാനത്ത് ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നു. സംസ്ഥാനത്തെ ബി.പി.എല്ലുകാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി സഞ്ചാര്‍ ക്രന്തി യോജന പദ്ധതി പ്രകാരം 55ലക്ഷത്തോളം സ്മാര്‍ട്ട് ഫോണുകളാണ് നല്‍കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് അംഗീകരിച്ചതായി വ്യവസായ മന്ത്രി അമര്‍ അഗര്‍വാള്‍ പറഞ്ഞു.
ആയിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗര പ്രദേശങ്ങളില്‍ 50 ലക്ഷം ഫോണുകളും ബാക്കി അഞ്ച് ലക്ഷത്തോളം ഫോണുകള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് ഇല്ലാത്ത ഗ്രാമ പ്രദേശങ്ങളിലുമാണ് വിതരണം ചെയ്യുക. ഇതുവഴി ഈ പ്രദേശങ്ങളിലേക്കും മൊബൈല്‍ സേവനങ്ങള്‍ എത്തിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു.
കുടുംബത്തിലെ വനിതാ അംഗത്തിന്റെ പേരിലാണ് ഫോണ്‍ വിതരണം ചെയ്യുകയെന്നും അനുവദിക്കുന്ന നമ്പറിനൊപ്പം ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ചത്തീസ്ഗഡ് സര്‍ക്കാരിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























