ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ ട്രെയിനില്‍ തന്നെ കയറ്റി വിട്ടു ; സഹായത്തിനാരുമില്ലാതെ ട്രെയിനില്‍ തന്നെ മരിച്ചു

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ മറ്റൊരു ട്രെയിനില്‍ കയറ്റി വിട്ടു. തുടര്‍ന്ന് സഹായത്തിനാരുമില്ലാതെ മരിച്ചു. നേവി മുംബൈയിലെ സന്‍പദ റെയില്‍വേസ്‌റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ റെയില്‍വേ പോലീസുന്മാരില്‍ ഒരു കോണ്‍സ്റ്റബിളും രണ്ട് ഹോംഗാര്‍ഡും ചേര്‍ന്ന് 15 മിനിട്ടിന് ശേഷം വന്ന മറ്റൊരു ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വീണ് പരിക്കേറ്റയാള്‍ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളിന്റെയും ഹോംഗാര്‍ഡ്‌സിന്റെയും അടുത്ത് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇവര്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാനോ പ്രാഥമിക ചികിത്സ നല്‍കാനോ തയ്യാറായില്ല. യാതൊരു കരുണയും ഇല്ലാതെ പരിക്കേറ്റയാളെ പിന്നീട് വന്ന ട്രെയിനില്‍ കയറ്റി വിടുകയാണ് ഇവര്‍ ചെയ്തത്.
തുടര്‍ന്ന് പിറ്റേ ദിവസം ട്രെയില്‍ വൃത്തിയാക്കാന്‍ ക്ലീനിംഗ് ജോലിക്ക് കയറിയ ആളുകളാണ് പരിക്കേറ്റയാളെ കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജൂലൈ 23നായിരുന്നു സംഭവം നടന്നത്. ദൃശ്യങ്ങള്‍ അന്നു തന്നെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കോണ്‍സ്റ്റബിളിനെയും, ഹോംഗാര്‍ഡുകളെയും സസ്‌പെന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha
























