200 രൂപയുടെ നോട്ട് പുറത്തിറക്കി; നോട്ടില്‍ സാഞ്ചി സ്തൂപത്തിന്റെ ചിത്രം

200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്ബാങ്ക് പുറത്തിറക്കി. ബാങ്കിങ് സിസ്റ്റത്തില്‍ പുതിയ നോട്ടുകള്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈന്‍ പുറത്തിറക്കിയിരുന്നു. ചെറിയ തുകകളിലൂടെ ഇടപാടുകള്‍ക്ക് പുതിയ നോട്ടുകള്‍ സഹായകമാകും.
മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആര്‍ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമാണ് നോട്ടുകള്‍ പുറത്തിറക്കിയത്.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























