പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ. പനിയെ തുടർന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡൽഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനകളിൽ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡൽഹിയിൽ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കൻ മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തത്. നിരവധി ഡെങ്കു കേസുകളാണ് പ്രതിവർഷം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























