ഡൽഹിയിൽ യുവ ഡോക്ടറെ കഴുത്തറത്ത് കൊന്നു

ഡൽഹിയിൽ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നോർത്ത് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു സംഭവം. റേഡിയോളജി വിഭാഗം ഡോക്ടർ ശാശ്വവത് പാണ്ഡയാണ് (26) കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ എക്സ്റേ ഡിപ്പാർട്ട്മെന്റിനു സമീപം ഡോക്ടർമാരുടെ വിശ്രമകേന്ദ്രത്തിലായിരുന്നു പാണ്ഡയെ മരിച്ച നിലയിൽ കാണപ്പെട്ടത്. പാണ്ഡയുടെ സഹപ്രവർത്തകനായ ഡോക്ടറാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























