കോടതിവിധിക്കെതിരായ അക്രമങ്ങൾ അപലപനീയമെന്ന് രാഷ്ട്രപതി

ബലാത്സംഗക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി. കോടതി വിധി പുറത്തുവന്നതിനു പിന്നാലെയുണ്ടാകുന്ന അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും അപലപനീയമാണെന്നും എല്ലാ പൗരൻമാരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

https://www.facebook.com/Malayalivartha
























