ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം

ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സര്‍ക്കാരിനു നല്‍കി.
സിആര്‍പിഎഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാച്ചുമതല ഏറ്റെടുക്കണോയന്ന് രഹസ്യാന്വേഷണ സൂചനകള്‍ വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം എടുക്കും. അതേസമയം, കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ റാം റഹിം 'സെഡ്' കാറ്റഗറി സുരക്ഷയുള്ളയാളാണ്.
https://www.facebook.com/Malayalivartha
























