ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പൊലീസ് മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സിആര്‍പിഎഫിന്റെ നാല് ജവാന്‍മാര്‍ക്കും ജമ്മു കശ്മീര്‍ പൊലീസിനെ മൂന്നുപേര്‍ക്കുമാണു പരുക്കേറ്റത്.
സുരക്ഷാ സേന തിരിച്ചുവെടിയുതിര്‍ത്തതോടെ ഭീകരര്‍ പൊലീസ് ലൈനിലേക്ക് ഓടിയൊളിച്ചു. കൂടുതല്‍ സേന സ്ഥലത്തെത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha
























