Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറായിരത്തോളം മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

15 OCTOBER 2017 12:59 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ഹാനികരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 6000 മരുന്നുകള്‍ നിരോധിച്ചു. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചത്. ഇവയുള്‍പ്പെടുന്ന ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകളാണ് ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ലെന്നാണ് നിര്‍ദേശം. വിവിധ ഹൈക്കോടതികളിലായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിലെ നിരോധനത്തിനെതിരെ കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇതോടെയാണു വീണ്ടും നിരോധനം ബാധകമാക്കിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പാരസെറ്റമോള്‍, കഫീന്‍, അമോക്‌സിസിലിന്‍ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകളാണ് നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വിവിധ സംയുക്തങ്ങള്‍ ചേര്‍ത്താണു പല കമ്പനികളും മരുന്നു നിര്‍മിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു.

ചില കഫ് സിറപ്പുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി. മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകള്‍ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തി. ആറായിരത്തോളം സംയുക്തങ്ങള്‍ പരിശോധിച്ചാണു നിരോധന തീരുമാനമെടുത്തത്. എന്നാല്‍ മരുന്നു കമ്പനികളുടെ വാദങ്ങള്‍ പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു വിവിധ ഹൈക്കോടതികള്‍ ആദ്യ നിരോധന ഉത്തരവ് സ്റ്റേ ചെയ്തത്.

സ്റ്റേ നിലനിന്ന ഒന്നര വര്‍ഷത്തിനിടെ ഈ മരുന്നുകള്‍ ധാരാളം വിറ്റഴിച്ചതായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന. കര്‍ണാടക കെഎല്‍ഇ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണു മരുന്നു സംയുക്തങ്ങളെക്കുറിച്ചു പഠനം നടത്തിയത്.

ഇന്ത്യയില്‍ വിപണിയിലുള്ള 963 മരുന്നു സംയുക്തങ്ങള്‍ അപകടകാരികളാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2016 മാര്‍ച്ച് പത്തിനു 344 മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചു. അതിനു മുന്‍പു 95 സംയുക്തങ്ങള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിന് അഞ്ച് ഇനങ്ങള്‍ക്കു കൂടി നിരോധനം ബാധകമാക്കി. പക്ഷേ, കോടതി സ്റ്റേ ചെയ്തതുമൂലം ഇതു പ്രാബല്യത്തിലായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends