വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കോയമ്പത്തൂരില്‍ മലയാളിയായ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കസ്തൂരി കുട്ടി (82)യെ ആണ് നഞ്ചുണ്ടപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ പി വി രാമവാര്യരുടെ മകള്‍ ആണ്. മകന്‍ ഡോ. രാംകുമാര്‍ കുട്ടിക്കൊപ്പം ആണ് താമസിച്ചിരുന്നത്. രാംകുമാര്‍ വിദേശസന്ദര്‍ശനത്തില്‍ ആണ്. വീട്ടില്‍ ഉണ്ടായിരുന്ന നേപ്പാളി സ്വദേശിയായ ജോലിക്കാരിയെ കാണാനില്ല.
നഗരത്തില്‍ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന മകള്‍ രാവിലെ രണ്ട് പേരെയും ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. മകളുടെ അഭ്യര്‍ത്ഥനപ്രകാരം വീട്ടിലെത്തിയ അയല്‍ക്കാരി ആണ് മൃതദേഹം കണ്ടത്. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു. കസ്തൂരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കാണാനില്ല. ജോലിക്കാരിയുടെ മൊബൈല്‍ ഫോണ്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തിനായി 6 പ്രത്യേക സംഘത്തെ നിയോഗിച്ചു.
https://www.facebook.com/Malayalivartha





















