തന്നെ പിഡിപ്പിച്ചവർക്കെതിരെ അവൾ ധീരമായി പൊരുതി എന്നാൽ പോലീസ് പ്രതികൾക്ക് ക്ലീൻചിറ്റ്നൽകി ;പുറത്തിറങ്ങിയ പ്രതികൾ അവളെ വീണ്ടും മാനഭംഗത്തിന് ഇരയാക്കി നിയമത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ട പെൺകുട്ടി തുടർന്ന് ചെയ്തത് ആ ഗ്രാമത്തെ കരയിച്ചു

കൂട്ടമാനഭംഗക്കേസിലെ പ്രതികൾ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. തുടർച്ചയായ പീഡനത്തിൽ മനംനൊന്ത് പതിനഞ്ചു വയസുകാരിയായ പെൺകുട്ടി തൂങ്ങിമരിച്ചു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാരുന്നു സംഭവം.
രണ്ടു മാസങ്ങൾക്കുമുമ്പാണ് പെൺകുട്ടി മാനഭംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അഞ്ച് യുവാക്കൾക്കെതിരെ രമാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ പ്രതികൾക്ക് ക്ലീൻചിറ്റ് നൽകിയാണ് പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കൂട്ടമാനഭംഗം നടന്നതിനു തെളിവില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
വെള്ളിയാഴ്ച ചന്തയിൽപോയ പെൺകുട്ടിയെ പ്രതികൾ വീണ്ടും മാനഭംഗത്തിന് ഇരയാക്കി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു. പിന്നീട് മുറിയിൽകയറി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























