നൂറ് രൂപയ്ക്ക് വേണ്ടി മകന്‍ അമ്മയോട് ചെയ്ത ക്രൂരത...

മദ്യം വാങ്ങാന്‍ നൂറ് രൂപ നല്‍കാത്തതിനാല്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. ഗിരിജാഭായി എന്ന 75കാരിയെയാണ് മകന്‍ സന്തോഷ് സെന്‍ കൊലപ്പെടുത്തിയത്. ഗിരിജാഭായിയെ മകന്‍ കോടാലിക്ക് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ മുറിയില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.
തുടര്‍ന്ന് പുറത്ത് പോയ സന്തോഷ് എന്തോ അശുഭകരമായത് സംഭവിക്കാന്‍ പോകുന്നുവെന്ന് നാട്ടുകാരോട് പറഞ്ഞു. വീടിന് സമീപം കാക്കകള്‍ കൂട്ടംകൂടുന്നത് അതിന്റെ സൂചനയാണെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ അസ്വാഭാവിക സംസാരത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തുകയും അടച്ചിട്ടിരുന്ന കതക് ബലമായി തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് സന്തോഷിനെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ പോലീസിന് കൈമാറി. മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha


























